Fake account scam against singer K.S Chithra
ചെന്നൈ: ഗായിക കെ.എസ് ചിത്രയുടെ പേരും ചിത്രവും ഉപയോഗപ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ തട്ടിപ്പ് നടത്തുന്നതായി പരാതി. ഇത്തരത്തില്‍ വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ചിത്ര പൊലീസില്‍ പരാതി നല്‍കി. ചിത്രയുടെ പേരും ചിത്രവും ഉപയോഗപ്പെടുത്തി വ്യാജ അക്കൗണ്ടുകളുണ്ടാക്കി പണം നിക്ഷേപിക്കാനാവശ്യപ്പെട്ടുകൊണ്ടാണ് തട്ടിപ്പ് നടത്തുന്നത്.
10,000 രൂപ നിക്ഷേപിച്ചാല്‍ ഒരാഴ്ചയ്ക്കകം 50,000 രൂപ ലഭിക്കുന്ന പദ്ധതിയുടെ അംബാസഡറാണെന്നും ഐഫോണ്‍ ഉള്‍പ്പടെയുള്ളവ കാത്തിരിക്കുന്നു എന്നടക്കമുള്ള വ്യാജ വാഗ്ദാനങ്ങളാണ് ഇവര്‍ നല്‍കുന്നത്.
വിവരം ശ്രദ്ധയില്‍പ്പെട്ടതോടെ ചിത്ര ഇതുമായി ബന്ധപ്പെട്ട ഒരു സ്‌ക്രീന്‍ ഷോട്ടടക്കമാണ് പരാതി നല്‍കിയത്. ഇത്തരം തട്ടിപ്പില്‍പ്പെടരുതെന്നും ജാഗ്രത പാലിക്കണമെന്നും അവര്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് സൈബര്‍ ക്രൈം വിഭാഗം ഇത്തരത്തിലുള്ള അഞ്ച് അക്കൗണ്ടുകളോളം പൂട്ടിച്ചു.
Keywords: K.S Chithra, Fake account, Social media, Police
COMMENTS