കൊച്ചി: മുന്‍ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്ന് നടന്‍ ബാലയെ അറസ്റ്റ് ചെയ്തു. എറണാകുളം കടവന്ത്ര പൊലീസാണ് കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്....
കൊച്ചി: മുന്‍ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്ന് നടന്‍ ബാലയെ അറസ്റ്റ് ചെയ്തു. എറണാകുളം കടവന്ത്ര പൊലീസാണ് കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്. പുലര്‍ച്ചെ വീട്ടില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. ബാലയുടെ മാനേജരും അറസ്റ്റിലായിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചു, ജുവനൈല്‍ ജസ്റ്റിസ് വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
നടന്‍ ബാലയും മുന്‍ഭാര്യയും ഇരുവരുടേയും കുട്ടിയും ഉള്‍പ്പെടെ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ചാ വിഷയമായിരുന്നു. ബാലക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകള്‍ രംഗത്തെത്തിയിരുന്നു. തന്റെ അമ്മക്കെതിരെ ബാല ഉയര്‍ത്തുന്ന ആരോപണങ്ങള്‍ വ്യാജമാണെന്നും തനിക്ക് അച്ഛനെ കാണാനോ സംസാരിക്കാനോ താല്‍പ്പര്യമില്ലെന്നും മകള്‍ വ്യക്തമാക്കി.
Key Words: Actor Bala, Arrest
COMMENTS