അമ്രേലി: ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ സവര്‍ കുണ്ഡ്ലയിലും സമീപ ഗ്രാമങ്ങളിലും ഭൂചലനം. ഇന്ന് വൈകിട്ട് 5.20നാണ് ഭൂചലനം അനുഭവപ്പെട്ടത്. സവര്‍ ക...
അമ്രേലി: ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ സവര്‍ കുണ്ഡ്ലയിലും സമീപ ഗ്രാമങ്ങളിലും ഭൂചലനം. ഇന്ന് വൈകിട്ട് 5.20നാണ് ഭൂചലനം അനുഭവപ്പെട്ടത്. സവര്‍ കുണ്ഡ്ല, മിതിയാല, ധാജ്ഡി, സക്രപാര തുടങ്ങിയ ഗ്രാമങ്ങളിലാണ് ഭൂചലനം ഉണ്ടായത്.
ഭൂചലനം ഉണ്ടായ ഉടന്‍ തന്നെ ധാരി ഗിര്‍ ഗ്രാമങ്ങളിലെ ജനങ്ങള്‍ വീടൊഴിഞ്ഞു. റിക്ടര്‍ സ്‌കെയിലില്‍ 3.7 ആണ് ഭൂചലനത്തിന്റെ തീവ്രത രേഖപ്പെടുത്തിയത്. അക്ഷാംശം 21.247 ലും രേഖാംശം 71.105 ലുമാണ് ഭൂചലനം ഉണ്ടായതെന്നും ഗാന്ധിനഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കല്‍ റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
Key Words: Earthquake, Gujarat
COMMENTS