Drug case
കൊച്ചി: ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ കൊച്ചിയിലെ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത ചലച്ചിത്ര താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരെ പൊലീസ് ഇന്ന് ചോദ്യംചെയ്യും. ഇന്നു രാവിലെ പത്തു മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
മരട് പൊലീസ് സ്റ്റേഷനില്‍ എറണാകുളം അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ പി.രാജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ ചോദ്യംചെയ്യുന്നത്. സംഭവത്തില്‍ ഓം പ്രകാശും ഒരു കൂട്ടാളിയും നേരത്തെ തന്നെ കസ്റ്റഡിയിലായിരുന്നു.
ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റ് 14 പേരുടെ വിവരങ്ങള്‍ കൂടി പൊലീസിന് ലഭിച്ചതായാണ് വിവരം. ഇവര്‍ക്കും ഉടന്‍ തന്നെ നോട്ടീസ് നല്‍കും.
Keywords: Drug case, Sreenath Bhasi, Prayaga Martin, Police, Questioning
COMMENTS