തിരുവനന്തപുരം: പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുന്ന നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന് തിരിച്ചടി. പിവി അന്‍വറുമായി രാഷ്ട്രീയ സ...
തിരുവനന്തപുരം: പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുന്ന നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന് തിരിച്ചടി. പിവി അന്‍വറുമായി രാഷ്ട്രീയ സഖ്യത്തിനില്ലെന്ന് ഡിഎംകെ നേതൃത്വം വ്യക്തമാക്കി. സിപിഎമ്മുമായി സഖ്യത്തിലാണ് ഡിഎംകെ. സഖ്യകക്ഷികളിലെ വിമതരെ ഒപ്പം കൂട്ടാന്‍ സാധിക്കില്ല. സ്റ്റാലിനുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവന്‍ വ്യക്തമാക്കി.
കേരളത്തിലെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ ഒരാളെ പാര്‍ട്ടിയില്‍ എടക്കുന്നത് മുന്നണി മര്യാദകളുടെ ലംഘനമാകുമെന്നും ഇളങ്കോവന്‍ പറഞ്ഞു. വിഷയത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി സ്റ്റാലിന്‍ എടക്കുമെന്നും ഇളങ്കോവന്‍ വ്യക്തമാക്കി.
സ്റ്റാലിനുമായി നല്ല ബന്ധം പുലര്‍ത്തുന്ന പിണറായി വിജയനെ പിണക്കാന്‍ ഡിഎംകെ നേതൃത്വം തയാറായേക്കില്ല എന്നാണ് സൂചന. കഴിഞ്ഞ ദിവസം ചെന്നെയിലെത്തി ഡിഎംകെ നോക്കളുമായി അന്‍വര്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തു വിടുന്നത് ശരിയല്ലാത്തതിനാല്‍ മാധ്യമങ്ങളോട് വിശദീകിക്കാന്‍ തയ്യാറല്ലെന്നും ടികെഎസ് ഇളങ്കോവന്‍ വ്യക്തമാക്കി.
Key Words: DMK, Political Alliance, PV Anwar
COMMENTS