കോട്ടയം: കണ്ണൂര്‍ എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ കുറ്റപ്പെടുത്തി സി പി എം കേന്ദ്ര ...
കോട്ടയം: കണ്ണൂര്‍ എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ കുറ്റപ്പെടുത്തി സി പി എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി.
എഡിഎം നവീന്റെ മരണം അതീവ ദൗര്‍ഭാഗ്യകരമാണെന്നും എ ഡി എമ്മിന്റെ യാത്രയയപ്പ് വേദിയില്‍ പോയി ദിവ്യ ഇങ്ങനെയൊരു പരാമര്‍ശം നടത്തേണ്ടിയിരുന്നില്ലെന്നും അത് വീഴ്ചയാണെന്നും ശ്രീമതി കുറ്റപ്പടുത്തി.
വിഷയത്തില്‍ സമഗ്ര അന്വേഷണം വേണം മെന്നും അവര്‍ കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വിഷയത്തില്‍ കണ്ണൂര്‍ സി പി എം ജില്ലാ സെക്രട്ടറിയുടെ നിലപാട് തന്നെയാണ് തനിക്കുമെന്നും തെറ്റ് പറ്റി എന്ന് കണ്ടെത്തിയാല്‍ മൂകമായി ഇരിക്കുന്ന ഒരു പാര്‍ട്ടിയല്ല സി പി എം, ഇതില്‍ നടപടിയുണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി.
എ ഡി എമ്മിന്റെ മരണത്തിന് കാരണം ഇതു മാത്രമാണോ എന്ന് അന്വേഷിക്കട്ടെ എന്നും, അന്വേഷണത്തില്‍ എല്ലാം വ്യക്തമാകുമെന്നും പി.കെ ശ്രീമതി പറഞ്ഞു.
Key Words: Death, Naveen Babu, PK Sreemathi
COMMENTS