കണ്ണൂര്‍: മുന്‍ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ പെട്രോള്‍ പമ്പുടമ പ്രശാന്ത് മുഖ്യമന്ത്രിക്ക് നല്‍കിയ കൈക്കൂലി പരാതി വ്യാജമെന്ന് ...
കണ്ണൂര്‍: മുന്‍ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ പെട്രോള്‍ പമ്പുടമ പ്രശാന്ത് മുഖ്യമന്ത്രിക്ക് നല്‍കിയ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം.
പെട്രോള്‍ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പ്രശാന്തന്റെ ഒപ്പ് വെവ്വേറെയായതാണ് സംശത്തിനു കാരണം. പരാതിയില്‍ പ്രശാന്തന്‍ ആരോപിക്കുന്നത് പെട്രോള്‍ പമ്പിന് എട്ടാം തീയതി എന്‍ഒസി അനുവദിച്ചുവെന്നാണ്.
എന്നാല്‍ രേഖകള്‍ പ്രകാരം എഡിഎം എന്‍ഒസി അനുവദിച്ചത് ഒന്‍പതാം തീയതി വൈകിട്ട് മൂന്ന് മണിക്കാണ്. ഇക്കാര്യവും പരാതി വ്യാജമാണെന്ന വാദത്തിനു ബലം നല്‍കുന്നു.
Key Words: Death of Naveen Babu, Petrol Pump Owner Prashant, Bribe Complaint, CM
COMMENTS