കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ അന്വേഷിക്കുന്നതില്‍ നിന്നും കണ്ണൂര്‍ ജില്ലാ കളക്ടറെ മാറ്റി. കളക്ടര്‍ക്ക...
കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ അന്വേഷിക്കുന്നതില്‍ നിന്നും കണ്ണൂര്‍ ജില്ലാ കളക്ടറെ മാറ്റി. കളക്ടര്‍ക്കെതിരെ ആരോപണം വന്നതോടെയാണ് അദ്ദേഹത്തെ നീക്കിയത്. അന്വേഷണ ചുമതല ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ. ഗീതക്ക് കൈമാറി.
മന്ത്രി കെ.രാജന്റെ നിര്‍ദേശപ്രകാരം റവന്യു സെക്രട്ടറി ഇക്കാര്യം കളക്ടറെ അറിയിച്ചു. വിഷയത്തില്‍ ഉന്നതതല അന്വേഷണത്തിനാണ് റവന്യൂ വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ എ.ഗീതയ്ക്കാണ് അന്വേഷണച്ചുമതല. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
Key words: Death of Naveen Babu, Kannur Collector, Investigation
COMMENTS