കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സ്ഥാനം നഷ്ടമായ പി പി ദിവ്യയ്ക്ക് പകരം കെകെ രത്നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്...
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സ്ഥാനം നഷ്ടമായ പി പി ദിവ്യയ്ക്ക് പകരം കെകെ രത്നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും. നിലവില്‍ ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയാണ് രത്നകുമാരി.
എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണവിധേയയായ പി പി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാന്‍ സി പി എം തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് രത്നകുമാരിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
Key Words: Death, ADM Naveen Babu, KK Ratnakumari,PP Divya
COMMENTS