തിരുവനന്തപുരം: പൊലീസ് റിപ്പോര്‍ട്ട് എതിരായതോടെ പി പി ദിവ്യക്കെതിരെ സംഘടനാ നടപടിക്ക് സി പി എം. തരം താഴ്ത്തല്‍ ഉള്‍പ്പെടെ കടുത്ത നടപടികളാണ് ചര...
തിരുവനന്തപുരം: പൊലീസ് റിപ്പോര്‍ട്ട് എതിരായതോടെ പി പി ദിവ്യക്കെതിരെ സംഘടനാ നടപടിക്ക് സി പി എം. തരം താഴ്ത്തല്‍ ഉള്‍പ്പെടെ കടുത്ത നടപടികളാണ് ചര്‍ച്ചയില്‍. അടുത്ത ബുധനാഴ്ച ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ തീരുമാനമുണ്ടാകും. ഇന്നലെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ഉണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു.
ആസൂത്രിതമായി എ ഡി എമ്മിനെ, ദിവ്യ വ്യക്തിഹത്യ നടത്തിയെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ചൊവ്വാഴ്ചയാണ് ഉത്തരവ്. അതുവരെ അറസ്റ്റ് നീളാനാണ് സാധ്യത. എന്നാല്‍ ഉപതെരെഞ്ഞെടുപ്പ് സമയത്ത് വിഷയം ചര്‍ച്ചയാകുന്നത് ക്ഷീണമെന്നാണ് സി പി എമ്മിലെ പൊതുവികാരം. അന്വേഷണ സംഘത്തിന് മുന്നില്‍ ഇന്നോ നാളെയോ ഹാജരായി സഹകരിക്കാനുള്ള നിര്‍ദേശം ദിവ്യക്ക് സി പി എം നല്‍കി എന്നാണ് വിവരം.
Key words: CPM, PP Divya
COMMENTS