Court about mayor Arya Rajendran & driver yadhu case
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരെ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഡ്രൈവര്‍ യദുവിന്റെ ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്.
അതേസമയം സംഭവത്തില്‍ ഒരു സ്വാധീനത്തിനും വഴങ്ങാത്ത അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി കാലതാമസം വരുത്തരുതെന്നും നിര്‍ദ്ദേശിച്ചു. ഒന്നും രണ്ടും പ്രതികളായ മേയര്‍ ആര്യ രാജേന്ദ്രന്‍, ഭര്‍ത്താവും എം.എല്‍.എയുമായ സച്ചിന്‍ ദേവ് ഇവരുടെ ഒരു തരത്തിലുമുള്ള സ്വാധീനവും കേസില്‍ ഉണ്ടാകരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
Keywords: Court, Mayor Arya Rajendran, Driver yadhu, Sachin Dev MLA
COMMENTS