തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പാറശാല കിണറ്റുമുക്കില്‍ ദമ്പതികളെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. സെല്ലൂസ് ഫാമിലി എന്ന പേരില്‍ യൂട്...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പാറശാല കിണറ്റുമുക്കില്‍ ദമ്പതികളെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി.
സെല്ലൂസ് ഫാമിലി എന്ന പേരില്‍ യൂട്യൂബ് ചാനല്‍ നടത്തിയിരുന്ന ചെറുവാരക്കാണം പ്രീതു ഭവനില്‍ പ്രിയ ലത (37)യും ഭര്‍ത്താവ് സെല്‍വരാ(45)ജുമാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. മരണം നടന്നിട്ടു രണ്ടു ദിവസമായെന്നു പൊലീസ് പറഞ്ഞു.
കോട്ടയത്തു പഠിക്കുന്ന ഇവരുടെ മകന്‍ ഇന്നലെ രാത്രി വീട്ടിലെത്തിയപ്പോഴാണ് മരണ വിവരം അറിയുന്നത്. വീടിന്റെ ഗേറ്റ് അടച്ച നിലയിലും വാതിലുകള്‍ തുറന്ന നിലയിലുമായിരുന്നു. പ്രിയ കട്ടിലില്‍ മരിച്ചു കിടക്കുകയായിരുന്നു. സെല്‍വരാജ് തൂങ്ങിയ നിലയിലായിരുന്നു.
സെല്‍വരാജ് കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്.
കുക്കറി ഷോ ആയിരുന്നു പ്രിയ യൂട്യൂബ് ചാനലില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വെള്ളിയാഴ്ചയാണ് പ്രിയ യൂട്യൂബില്‍ ഒടുവില്‍ പോസ്റ്റ് ചെയ്തത്. വിട പറയുകയാണെന്‍ ജന്മം എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ തന്റെയും ഭര്‍ത്താവിന്റെയും ചിത്രങ്ങള്‍ മാത്രമാണ് ഈ പോസ്റ്റില്‍ നല്കിയിരിക്കുന്നത്.
ഇവര്‍ക്കു കുടുംബ പ്രശ്‌നങ്ങളോ സാമ്പത്തിക പ്രശ്‌നങ്ങളോ ഉള്ളതായി അറിയില്ലെന്നു നാട്ടുകാരും ബന്ധുക്കളും പറഞ്ഞു.
COMMENTS