പരിയാരം: ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റച്ചട്ടലംഘനവും നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിവാദ പെട്രോള്‍ പമ്പ് അപേക്ഷന് ടി വി പ്ര...
പരിയാരം: ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റച്ചട്ടലംഘനവും നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിവാദ പെട്രോള്‍ പമ്പ് അപേക്ഷന് ടി വി പ്രശാന്തിന് സസ്പെന്ഷന്. പരിയാരം മെഡിക്കല്‍ കോളജ് ജീവനക്കാരനായ പ്രശാന്തിനെതിരെ ആരോഗ്യ വകുപ്പമാണ് നടപടിയെടുത്തത്. സര്‍ക്കാര്‍ സര്‍വീസിലിരിക്കെ പെട്രോള്‍ പമ്പിന് അപേക്ഷിച്ചതും, കൈക്കൂലി നല്കിയെന്നു പറഞ്ഞതും സര്‍വീസ് ചട്ടലംഘനമെന്ന് സസ്പെന്ഷന് ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.
കൈക്കൂലി നല്‍കുന്നതും വാങ്ങുന്നതും ഗുരുതരമായ ചട്ടലംഘനമാണ്. കടുത്ത അച്ചടക്ക നടപടിക്ക് മുന്നോടിയായാണ് സസ്പെന്ഷന്. കൂടുതല്‍ അന്വേഷണത്തിനും അച്ചടക്ക നടപടി ആരംഭിക്കുന്നതിനുമായി സേവനത്തില്‍ നിന്ന് ഉടന്‍ സസ്പെന്‍ഡ് ചെയ്യുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇയാള്‍ പത്തുദിവസത്തെ കൂടി അവധിക്ക് അപേക്ഷിച്ചിരുന്നു. ഇതിനിടയിലാണ് സസ്പെന്ഷന് ഉത്തരവ് വന്നിരിക്കുന്നത്.
COMMENTS