Coal mine blast in Bengal: Seven Killed
ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിര്‍ഭൂം ജില്ലയിലെ ഗംഗാറാംചക് മൈനിങ് കമ്പനിയിലാണ് അപകടമുണ്ടായത്.
കല്‍ക്കരി പൊടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കല്‍ക്കരി ഖനനത്തിനായി സ്‌ഫോടനം നടത്തുന്നതിനിടെ അബദ്ധത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Bengal, Coal mine blast, Seven Killed, Police
COMMENTS