നീലേശ്വരം: കാസര്‍കോട് നീലേശ്വരത്തെ അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന വെടിക്കെട്ട് അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ...
നീലേശ്വരം: കാസര്‍കോട് നീലേശ്വരത്തെ അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന വെടിക്കെട്ട് അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 24,000 രൂപയുടെ പടക്കങ്ങളാണ് വാങ്ങിയിരുന്നതെന്ന് ക്ഷേത്രം കമ്മിറ്റിക്കാര്‍ പൊലീസിനെ അറിയിച്ചു. ഇതിന്റെ ബില്ലും അവര്‍ പൊലീസിനു കൈമാറിയിട്ടുണ്ട്. വെടിക്കെട്ട് പുരയ്ക്കു സമീപം നിന്നവര്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്.
മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ തോറ്റം ഇന്നലെ രാത്രി 12 മണിക്കാണ് പുറത്തേക്കു വന്നത്. ആ തോറ്റത്തിന്റെ തട്ടുകൊള്ളാതിരിക്കാന്‍ വേണ്ടി സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ സമീപമുള്ള ഷെഡിനകത്താണ് നിന്നത്. ഈ ഷെഡിനകത്തായിരുന്നു പടക്കങ്ങള്‍ വച്ചിരുന്നത്. തോറ്റത്തിന്റെ പുറപ്പാട് സമയത്ത് ചൈനീസ് പടക്കമാണ് പൊട്ടിച്ചത്. ഇതു പൊട്ടിച്ചപ്പോള്‍ ഒരു ഗുണ്ട് പൊട്ടുകയും അതു സ്ത്രീകള്‍നിന്ന ഷെഡിന്റെ മുകളില്‍പ്പോയി വീഴുകയും ചെയ്തു. അതിനകത്ത് തീപ്പൊരി വീഴുകയും മുഴുവന്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. സ്ത്രീകളും കുട്ടികളുമാണ് അകത്തുണ്ടായിരുന്നത്. വലിയ തീഗോളംപോലെ പടക്കശേഖരം പൊട്ടിത്തെറിക്കുകയായിരുന്നു. പലര്‍ക്കും മുഖത്തും കൈകള്‍ക്കുമാണ് പൊള്ളലേറ്റത്.
അതേസമയം, ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയും പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്.
Key words: Chinese Firecrackers, Kasarkode Firewokrs Accident
COMMENTS