Chandy Oommen's protest against government in Puthuppally
കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിലെ സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് തന്നെ ഒഴിവാക്കുന്നതായി സ്ഥലം എം.എല്‍.എ ചാണ്ടി ഉമ്മന്‍. പരിപാടികളില്‍ തന്നെ ക്ഷണിക്കുന്നില്ലെന്ന് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. ഇതേതുടര്‍ന്ന് ഇത്തരം പരിപാടികളില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പ്രതിഷേധം പ്രകടിപ്പിച്ചു.
കഴിഞ്ഞ ദിവസം കോട്ടയം മണര്‍കാട് ഉപജില്ല കലോത്സവ ഉദ്ഘാടനത്തിലും ഭിന്നശേഷി കലോത്സവ സമാപനത്തിലും ക്ഷണമില്ലാതിരുന്നിട്ടും ചാണ്ടി ഉമ്മന്‍ വേദിയിലെത്തുകയും കാണികള്‍ക്ക് ഒപ്പം ഇരുന്നു പ്രതിഷേധിക്കുകയുമായിരുന്നു.
വേദിയിലെത്താന്‍ സംഘാടകര്‍ നിര്‍ബന്ധിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എം.എല്‍.എ സ്ഥലത്തില്ലെന്ന് അറിഞ്ഞതിനാലാണ് ക്ഷണിക്കാത്തതെന്നാണ് ഇതു സംബന്ധിച്ച് സംഘാടകരുടെ വാദം.
പ്രോട്ടോകോള്‍ പകാരം അധ്യക്ഷനാകേണ്ട പരിപാടികളില്‍ പോലും തന്നെ മുഖ്യാതിഥിയായാണ് ക്ഷണിക്കാറുള്ളതെന്നും ഇത് അവകാശലംഘനമാണെന്നും കാട്ടി ചാണ്ടി ഉമ്മന്‍ സ്പീക്കര്‍ കത്തു നല്‍കിയിരുന്നു.
മണ്ഡലത്തില്‍ പരിപാടിക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹം വിവരം ധരിപ്പിച്ചിരുന്നു. എന്നാല്‍ ഒന്നിനും ഫലമുണ്ടാകാതെ വന്നതോടെയാണ് അദ്ദേഹം പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.
Keywords: Chandy Oommen MLA, Protest, Puthuppally
COMMENTS