By-elections will be held on November 13 for the Wayanad parliamentary seat and the Palakkad and Chelakkara assembly seats
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി : വയനാട് പാര്‍ലമെന്റ് സീറ്റിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ സീറ്റുകളിലേക്കും നവംബര്‍ 13ന് ഉപതിരഞ്ഞെടുപ്പ് നടത്തും.
നവംബര്‍ 23നാണ് വോട്ടെണ്ണല്‍. ഉത്തര്‍പ്രദേശിലും വിജയിച്ച രാഗുല്‍ഗാന്ധി സ്ഥാനമൊഴിഞ്ഞതോടെയാണ് വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പ്രിയങ്കാ ഗാന്ധിയായിരിക്കും ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
പാലക്കാട് എം.എല്‍.എ ആയിരുന്ന ഷാഫി പറമ്പില്‍ ലോക് സഭയിലേക്കു മത്സരിച്ചു ജയിച്ചതിനാലാണ് അവിടെ വോട്ടെടുപ്പ് വേണ്ടിവന്നത്. ചേലക്കര എം.എല്‍.എയും മന്ത്രിയുമായിരുന്ന കെ. രാധാകൃഷ്ണന്‍ ലോക് സഭയിലേക്കു മത്സരിച്ചു ജയിച്ചതോടെയാണ് അവിടെയും തിരഞ്ഞെടുപ്പ് അനിവാര്യമായത്.ഉപതിരഞ്ഞെടുപ്പിന് ഇനി 28 ദിവസമാണ് ശേഷിക്കുന്നത്. ഈ മാസം 29 മുതല്‍ പത്രികാ സമര്‍പ്പണം ആരംഭിക്കും.
ഇതോടൊപ്പം മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭ കളിലേക്കുള്ള തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. നവംബര്‍ 20നാണ് മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ്.
രണ്ടു ഘട്ടമായാണ് ഝാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് നടത്തുക. ഒന്നാം ഘട്ടം നവംബര്‍ 13നാണ്. രണ്ടാംഘട്ടം നവംബര്‍ 20നാണ് നടക്കുക.
അംഗപരിമിതര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കും. സുതാര്യത ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും ഇങ്ങനെ വോട്ടു ചെയ്യാന്‍ അവസരമൊരുക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Summary: By-elections will be held on November 13 for the Wayanad parliamentary seat and the Palakkad and Chelakkara assembly seats. Counting of votes is on November 23. By-elections in Wayanad became necessary when Ragul Gandhi, who had also won in Uttar Pradesh, resigned.
COMMENTS