കോഴിക്കോട് : തിരുവമ്പാടി പുല്ലൂരാംപാറക്കടുത്ത് കാളിയമ്പുഴയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടു മരണം. നിരവധി പേർക്ക് പരിക്കുണ്ട് . ...
കോഴിക്കോട് : തിരുവമ്പാടി പുല്ലൂരാംപാറക്കടുത്ത് കാളിയമ്പുഴയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടു മരണം. നിരവധി പേർക്ക് പരിക്കുണ്ട് . ഇതിൽ ചിലരുടെ നില ഗുരുതരമാണ്.
അപകടകാരണം വ്യക്തമല്ല. ബസ് തലകീഴായി പുഴയിലേക്ക് മറിയുകയായിരുന്നു. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്താൻ ശ്രമം നടക്കുകയാണ്.
ബസ്സിന്റെ മുൻഭാഗത്തിരുന്ന മൂന്നുപേരുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. മരിച്ചവരെ തിരിച്ചറിയാനായിട്ടില്ല.
20ലധികം പേർ ബസ്സിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. ഇവിടുത്തെ പാലത്തിൻറെ കൈവരി നേരത്തെ തന്നെ തകർന്നിരുന്നു. അപകടത്തിന് ഇതും കാരണമായതായി സംശയിക്കുന്നു.
Keywords : Kozhikode, Bus accident, KSRTC, Kerala, thiruvambadi
COMMENTS