ന്യൂഡല്‍ഹി: കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ആറ് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണം നടത്തുകയാണെന്ന് ബ്യൂറോ ഓഫ് സിവില്‍...
ന്യൂഡല്‍ഹി: കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ആറ് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണം നടത്തുകയാണെന്ന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി അറിയിച്ചു.ഡല്‍ഹി-ചിക്കാഗോ വിമാനത്തിനാണ് ഏറ്റവും ഒടുവില്‍ ബോംബ് ഭീഷണി എത്തിയത്. ഇതേത്തുടര്‍ന്ന് വിമാനം കാനഡയിലെ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ട് സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.
എക്സിലൂടെ വ്യാജ അക്കൗണ്ടുകള്‍ വഴിയാണ് ചൊവ്വാഴ്ചത്തെ ഭീഷണികള്‍ എത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവയുടെ മൂന്ന് വിമാനങ്ങളെ ബാധിച്ചു.
Key Words: Bomb Threat, Aviation Team, Investigation
COMMENTS