മുംബൈ: മുംബൈയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള എയര്‍ ഇന്ത്യക്ക് ബോംബ് ഭീഷണി ഉണ്ടായതിനു പിന്നാലെ രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും ഭീഷണി. മും...
മുംബൈ: മുംബൈയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള എയര്‍ ഇന്ത്യക്ക് ബോംബ് ഭീഷണി ഉണ്ടായതിനു പിന്നാലെ രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും ഭീഷണി. മുംബൈയില്‍ നിന്ന് മസ്‌കറ്റിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിനും ജിദ്ദയിലേക്ക് പുറപ്പെട്ട വിമാനങ്ങള്‍ക്കുമാണ് പറന്നുയരുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് ബോംബ് ഭീഷണി ഉണ്ടായത്. വിമാനത്തില്‍ സുരക്ഷാ പരിശോധനകള്‍ നടത്തിവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
239 യാത്രക്കാരുമായി മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇന്‍ഡിഗോ 6E 1275, 6E 56 എന്നീ വിമാനങ്ങള്‍ക്കു നേരെ ഭീഷണി ഉണ്ടായത്.
COMMENTS