തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. നേപ്പാള്‍ സ്വദേശി അമൃതയാണ് കുഞ്ഞിനെ കുഴിച്ചിട്ടത്. ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. നേപ്പാള്‍ സ്വദേശി അമൃതയാണ് കുഞ്ഞിനെ കുഴിച്ചിട്ടത്. യുവതി രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അമൃത പെണ്‍കുഞ്ഞിനെ പ്രസവിക്കുന്നത്. കുഞ്ഞിന് പൂര്‍ണ വളര്‍ച്ച എത്താത്തതിനാല്‍ മൃതദേഹം പറമ്പില്‍ കുഴിച്ചിടുകയായിരുന്നു.
പോത്തന്‍കോട് വാവറയമ്പലത്ത് കന്നുകാലികള്‍ക്കായി വളര്‍ത്തുന്ന തീറ്റപ്പുല്‍ കൃഷിയിടത്തായിരുന്നു മൃതദേഹം കുഴിച്ചിട്ടത്. വെള്ളത്തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. പൊലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്.
പ്രസവത്തിനു ശേഷം അമിത രക്തസ്രാവത്തെ തുടര്‍ന്ന് അമൃത എസ് എ ടി ആശുപത്രിയില്‍ ചികിത്സ തേടുകയും ആശുപത്രി അധികൃതര്‍ വിവരം ചോദിച്ചെങ്കിലും വ്യക്തമായ മറുപടി നല്‍കാന്‍ തയാറാവാതിരുന്നതോടെ പൊലീസിനെ അറിയിക്കുകയുമായിരുന്നു.
Key words: Body of Newborn Baby
COMMENTS