ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഹരിയാനയിൽ ആദ്യം പിന്നിൽ പോയ ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക് ലീഡ് ഉയർത്തി. ജമ്മു കശ്മീരിൽ ഇന്ത്യാ സഖ്...
ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഹരിയാനയിൽ ആദ്യം പിന്നിൽ പോയ ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക് ലീഡ് ഉയർത്തി. 
ജമ്മു കശ്മീരിൽ ഇന്ത്യാ സഖ്യമാണ് മുന്നിൽ.
ഹരിയാനയിൽ കേവല സഖ്യത്തിന് 46 സീറ്റാണ് വേണ്ടത്. ഭരണ കക്ഷിയായ ബി ജെ പി ഇവിടെ 51 സീറ്റിൽ മുന്നിലാണ്.
വോട്ടെണ്ണലിൻറെ ആദ്യ മണിക്കൂറുകളിൽ 60 സീറ്റിൽ വരെ കോൺഗ്രസ് ആയിരുന്നു മുന്നിൽ. പിന്നീട് ബിജെപി പടിപടിയായി മുന്നിലേക്ക് വരികയായിരുന്നു. മിക്ക സീറ്റുകളിലും ആയിരത്തിൽ താഴെയാണ് ലീഡ് നില. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ ഫലം പ്രവചനാതീതമായി തുടരുകയാണ്.
തെരഞ്ഞെടുപ്പ് വിജയത്തിൻറെ വലിയ ആഹ്ലാദത്തിൽ ആയിരുന്ന കോൺഗ്രസ് ക്യാമ്പുകൾ പതുക്കെ നിശബ്ദതയിലേക്ക് പോവുകയുമാണ്.
ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് -കോൺഗ്രസ് സഖ്യം 47 സീറ്റിൽ മുന്നിലാണ്.  ഇവിടെ ബിജെപി 28 സീറ്റിൽ ലീഡ് ചെയ്യുന്നു.
Keywords : Election, Haryana, Jammu Kashmir, Narendra Modi 
 

 
							     
							     
							     
							    
 
 
 
 
 
COMMENTS