ന്യൂഡല്‍ഹി: ഹരിയാനയില്‍ ഹാട്രിക്കടിച്ച് ബിജെപി. പത്ത് വര്‍ഷമായി അധികാരത്തിലിരിക്കുന്ന ബിജെപി എക്സിറ്റ് പോളുകളുടെ പ്രവചനങ്ങളെ പോലും അതിജീവിച്...
ന്യൂഡല്‍ഹി: ഹരിയാനയില്‍ ഹാട്രിക്കടിച്ച് ബിജെപി. പത്ത് വര്‍ഷമായി അധികാരത്തിലിരിക്കുന്ന ബിജെപി എക്സിറ്റ് പോളുകളുടെ പ്രവചനങ്ങളെ പോലും അതിജീവിച്ചാണ് ഹരിയാണയില്‍ അധികാരത്തിലേക്കെത്തുന്നത്. ഹരിയാനയിലെ നിയമസഭ തെരഞ്ഞെടുപ്പിലെ ഫലം ബിജെപിക്ക് അനുകൂലമായതോടെ ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. നിലവിലെ ലീഡ് നിലയോടുകൂടി മുന്നോട്ട് പോവുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളുമായി മുന്നോട്ട് പോവുകയാണ് ബിജെപി കേന്ദ്ര നേതാക്കള്‍.
വോട്ടെണ്ണല്ലിന്റെ തുടക്കം മുതല്‍ രാവിലെ ഒന്‍പതര വരെ കോണ്‍ഗ്രസ് 65 സീറ്റുകളില്‍ വരെ മുന്നിട്ട് നിന്നെങ്കിലും പിന്നീട് ഹരിയാനയിലെ ഫലം അപ്രതീക്ഷിതമായി മാറിമറിയുകയായിരുന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനടുത്തേക്ക് മുന്നേറിയ കോണ്‍ഗ്രസിനെ പിന്നിലാക്കി ബിജെപി മുന്നിലെത്തിയതോടെ ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് തുടങ്ങി വെച്ച ആഘോഷങ്ങള്‍ കോണ്‍ഗ്രസ് നിര്‍ത്തിവെക്കുകയായിരുന്നു.
Key words: BJP, Haryana, Hat-Trick Victory
COMMENTS