കല്‍പറ്റ: സ്വത്തുവിവരം പൂര്‍ണമല്ലെന്നും നാമനിര്‍ദേശപത്രിക തള്ളണമെന്നുമുള്ള ബിജെപിയുടെ ആവശ്യം നിരാകരിച്ച് വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ യ...
കല്‍പറ്റ: സ്വത്തുവിവരം പൂര്‍ണമല്ലെന്നും നാമനിര്‍ദേശപത്രിക തള്ളണമെന്നുമുള്ള ബിജെപിയുടെ ആവശ്യം നിരാകരിച്ച് വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശപത്രിക സ്വീകരിച്ചു. വരണാധികാരിയായ ജില്ലാ കളക്ടറാണ് പത്രിക സ്വീകരിച്ചത്. പ്രിയങ്കയുടെ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് ഇന്നാണ് പരാതി നല്‍കിയത്.
പ്രിയങ്കയുടെ സ്വത്തുവിവരം പൂര്‍ണമല്ലെന്ന പരാതിയുമായി ബിജെപി നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. ഓഹരി വിവരങ്ങളും കേസുകളും ബോധപൂര്‍വം ഒഴിവാക്കിയതും തെറ്റായ വിവരങ്ങള്‍ നല്‍കുന്നതും കുറ്റകരമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയ നവ്യ ഹരിദാസ്, പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ടു. നാല് സെറ്റ് പത്രികയാണ് പ്രിയങ്ക വരണാധികാരിക്ക് സമര്‍പ്പിച്ചിരുന്നത്.
Key Words: Priyanka Gandhi, BJP, By Election
COMMENTS