Binoy Viswam about horse trading allegations in LDF
തിരുവനന്തപുരം: ഇടതു മുന്നണിയിലെ കോഴ ആരോപണത്തിനെതിരെ ശക്തമായി പ്രതികരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോഴ ആരോപണം ശരിയാണെങ്കില്‍ വച്ചുപൊറിപ്പിക്കില്ലെന്നും കാലിച്ചന്തയില്‍ പണം കൊടുത്ത് കാലികളെ വാങ്ങുന്നതു പോലത്തെ ഏര്‍പ്പാട് കേരളത്തിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതില്‍ ഉചിതമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പണം കാട്ടി വിളിക്കുമ്പോള്‍ പോകുന്നവരല്ല എല്‍.ഡി.എഫിലെ എം.എല്‍.എമാരെന്നും അതിനാല്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
പരാതി കിട്ടിയിട്ടും അനങ്ങാതെയിരിക്കുന്ന മുഖ്യമന്ത്രിക്കും എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് ബിനോയ് വിശ്വം രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്.
കുട്ടനാട് എം.എല്‍.എയും എന്‍.സി.പി ശരദ് പവാര്‍ പക്ഷക്കാരനുമായ തോമസ് കെ തോമസ് ആന്റണി രാജു എം.എല്‍.എ, കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ എന്നിവര്‍ക്ക് അജിത് പവാര്‍ പക്ഷത്തേക്ക് വരാനായി 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തു എന്നതാണ് ആരോപണം.
COMMENTS