തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട പ്രകാരം രണ്ടുതവണ പെന്‍ഡ്രൈവിലും ഒര...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട പ്രകാരം രണ്ടുതവണ പെന്‍ഡ്രൈവിലും ഒരുതവണ സിഡിയിലും മര്‍ദ്ദന ദൃശ്യങ്ങള്‍ കൈമാറിയിരുന്നെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് എ ഡി തോമസ്.
അന്വേഷണത്തിന്റെ തുടക്കം മുതല്‍ ക്രൈം ബ്രാഞ്ച് ഉദാസീനമായ നടപടികളാണ് സ്വീകരിക്കുന്നത്. നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും തോമസ്. മര്‍ദ്ദന ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്ന വാദം ഉയര്‍ത്തി ഗണ്‍മാന്‍മാര്‍ക്ക് എതിരായ കേസ് അവസാനിപ്പിക്കാന്‍ ക്രൈം ബ്രാഞ്ച് കോടതിയില്‍ റഫറന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
നവ കേരള യാത്രക്കിടെ ആലപ്പുഴയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് തോമസിനെയും യൂത്ത് കോണ്‍ഗ്രസ് നേതാവ് ജൂവലിനെയുമാണ് പോലീസുകാര്‍ക്കൊപ്പം ചേര്‍ന്ന് ഗണ്‍മാന്‍മാരും മര്‍ദ്ദിച്ചത്.
Key Words: CM's Gunmen, Youth Congress, Case
 

 
							     
							     
							     
							    
 
 
 
 
 
COMMENTS