മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പഠിച്ച് തയ്യാറാക്കിയ ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ നിരവ...
മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പഠിച്ച് തയ്യാറാക്കിയ ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ നിരവധി പേരാണ് സിനിമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പുറം ലോകത്തെ അറിയിക്കുന്നത്. സംവിധായകന് രഞ്ജിത്ത്, നടന്മാരായ സിദ്ദിഖ്, ജയസൂര്യ, ബാബു രാജ്, നിവിന്‍ പോളി, ഇടവേള ബാബു, റിയാസ് ഖാന് തുടങ്ങി പലര്‍ക്കെതിരെയും സ്ത്രീകളും പുരുഷന്മാരും രംഗത്തെത്തിയിരുന്നു. ലൈംഗിക ആരോപണം മാത്രമല്ല, ഷൂട്ടിംഗ് സെറ്റില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കാതിരുന്നതും സിനമയില്‍ നിന്നും പല കാരണങ്ങള്‍ക്കൊണ്ടും മാറ്റി നിര്‍ത്തപ്പെട്ടതും ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ, ഡാന്‍സ് ഷോ ചെയ്യുന്നതിന്റെ പേരില്‍ തന്നെ മലയാള സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഷംന കാസിം രംഗത്ത്. ദുബായില്‍ തന്റെ ഡാന്‍സ് സ്റ്റുഡിയോ ആരംഭിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷംന.
താരസംഘടനയായ അമ്മയില്‍ നിന്ന് എനിക്ക് ഇതുവരെ മോശമായിട്ടുള്ള ഒരു അനുഭവവും ഉണ്ടായിട്ടില്ല. ഞാന്‍ അമ്മയുടെ അംഗം തന്നെയാണ്. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ ദുഃഖമുണ്ടോ എന്ന് ചോദിച്ചു കഴിഞ്ഞാല്‍ തീര്‍ച്ചയായിട്ടും ദുഃഖമുണ്ട്. കാരണം ഞാന്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ വന്ന ഒരു കുട്ടിയാണ്. നമ്മുടെ ഇന്‍ഡസ്ട്രിയെ കുറിച്ചിട്ട് ഇങ്ങനെ പറയുന്നത് കേള്‍ക്കുമ്പോള്‍ മോശമാണ്. പക്ഷേ എല്ലാം നല്ലതിന് വേണ്ടിയിട്ടാണ്. അങ്ങനെ നമുക്ക് പ്രാര്‍ത്ഥിക്കാമെന്ന് താരം പറഞ്ഞു.
നടി ഷംന കാസിമിന് മലയാളത്തേക്കാളും തമിഴിലും തെലുങ്കിലുമാണ് ശ്രദ്ധിക്കപ്പെടാനായത്. മലയാള സിനിമാ രംഗത്ത് തനിക്ക് അര്‍ഹമായ അവസരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് പലപ്പോഴും ഷംന തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്.
പൂര്‍ണ എന്ന പേരിലാണ് മറു ഭാഷകളില്‍ ഷംന അറിയപ്പെടുന്നത്. അടുത്തിടെ തെലുങ്കില്‍ ചെയ്ത ഡാന്‍സ് നമ്പര്‍ വന്‍ ശ്രദ്ധ നേടിയിരുന്നു. മകനും ഭര്‍ത്താവ് ഷാനിദ് ആസിഫ് അലിക്കുമൊപ്പം ദുബായിലാണ് നടിയിപ്പോള്‍ താമസിക്കുന്നത്.
COMMENTS