ന്യൂഡല്‍ഹി: ഒളിമ്പിക്സ് മെഡല്‍ ജേതാവ് സാക്ഷി മാലിക് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി ഗുസ്തി താരമായ ബബിത ഫോഗട്ട് രംഗത്ത്. അടിസ്ഥാനരഹിതവും തെറ്റിദ്...
ന്യൂഡല്‍ഹി: ഒളിമ്പിക്സ് മെഡല്‍ ജേതാവ് സാക്ഷി മാലിക് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി ഗുസ്തി താരമായ ബബിത ഫോഗട്ട് രംഗത്ത്. അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് സാക്ഷി പറഞ്ഞതെന്ന് ബബിത പറയുന്നു. മുന്‍ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ പ്രതിഷേധിക്കാന്‍ ഗുസ്തിക്കാരെ രംഗത്തെത്തിക്കാന്‍ ഫോഗട്ട് പരിശ്രമിച്ചിരുന്നതായി സാക്ഷി നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ബബിത രംഗത്ത് വന്നത്.
''അവളുടെ പുസ്തകം പ്രകാശനം ചെയ്യാന്‍ അവള്‍ക്ക് ബബിത ഫോഗട്ടിന്റെ പേരും ആവശ്യമായിരുന്നു,'' സാക്ഷി മാലിക് അടുത്തിടെ പുറത്തിറങ്ങിയ 'വിറ്റ്നസ്' എന്ന തന്റെ പുസ്തകത്തില്‍ ഉന്നയിച്ച അവകാശവാദങ്ങളോട് പ്രതികരിച്ചുകൊണ്ട് ഫോഗട്ട് പറഞ്ഞു.
Key Wrds: Babita Phogat, Sashi Malik
COMMENTS