An attempt was made to kidnap plus two female students who were going home after tuition in Kollam in an auto rickshaw. The children escaped
കൊല്ലം: കൊല്ലത്ത് ട്യൂഷന്‍ കഴിഞ്ഞു വീട്ടിലേക്കു പോവുകയായിരുന്ന പ്‌ളസ് ടു വിദ്യാര്‍ത്ഥിനികളെ ഓട്ടോ റിക്ഷയില്‍ കടത്തിക്കൊണ്ടു പോകുവാന്‍ ശ്രമം. ഓട്ടോറിക്ഷയില്‍ നിന്നു ചാടി രക്ഷപ്പെട്ട കുട്ടികള്‍ പൊലീസ് സ്റ്റേഷനില്‍ അഭയം തേടി.
വിമലഹൃദയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളെയാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. എസ് എന്‍ കോളേജിനു മുന്നില്‍ നിന്നാണ് കുട്ടികള്‍ ഓട്ടോറിക്ഷയില്‍ കയറിയത്.
പോകേണ്ട വഴിയില്‍ നിന്നു മാറി ഓട്ടോ ഇടവഴിയിലേക്കു കയറിയപ്പോള്‍ കുട്ടികള്‍ എതിര്‍ത്തു. ഇതോടെ ഓട്ടോ റിക്ഷാ ഡ്രൈവര്‍ അസഭ്യം പറയുകയും ഓട്ടോയുടെ വേഗം കൂട്ടുകയും ചെയ്തു.
തുടര്‍ന്നാണ് ഭയന്ന കുട്ടികള്‍ ഓട്ടോറിക്ഷയില്‍ നിന്ന് എടുത്തു ചാടിയത്. ഒരു പെണ്‍കുട്ടിക്ക് നല്ല മുറിവേറ്റിട്ടുണ്ടെന്നും ആശുപത്രിയിലേക്കു മാറ്റിയെന്നും പൊലീസ് പറഞ്ഞു.
ഭയന്നുപോയ കുട്ടികള്‍ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി എത്തുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.
പെണ്‍കുട്ടികള്‍ ചാടിയതോടെ ഓട്ടോറിക്ഷ അതിവേഗം ഓടിച്ചുപോവുകായിരുന്നു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ കണ്ടെത്താന്‍ ശ്രമിച്ചുവരികയാണെന്നു പൊലീസ് പറഞ്ഞു.
COMMENTS