കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ ലോറി ഉടമ മനാഫിനെതിരെ ആരോപണവുമായി അര്‍ജുന്റെ കുടുംബം. കുടുംബത്തിന്റെ വൈകാരികത ചൂഷണം ...
കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ ലോറി ഉടമ മനാഫിനെതിരെ ആരോപണവുമായി അര്‍ജുന്റെ കുടുംബം.
കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്യുകയാണെന്നും 75000 രൂപ വരെ അര്‍ജുന് ശമ്പളമുണ്ടെന്ന് പ്രചാരണം നടക്കുന്നതായും അര്‍ജുന്റെ കുടുംബം ആരോപിച്ചു. വാര്‍ത്താസമ്മേളനം വിളിച്ചാണ് അര്‍ജുന്റെ കുടുംബത്തിന്റെ പ്രതികരണം. നാലാമത്തെ മകനായി അര്‍ജുന്റെ മകനെ വളര്‍ത്തുമെന്നു പറഞ്ഞതു വേദനിപ്പിച്ചു. അര്‍ജുന്റെ പേരില്‍ സമാഹരിക്കുന്ന ഫണ്ട് വേണ്ടെന്നും കുടുംബം പറഞ്ഞു.
ജൂലൈ 16 നാണ് ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതാകുന്നത്. 72 ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയത്. അര്‍ജുന്റെ മൃതദേഹം കണ്ടെത്തുന്നതുവരെ മനാഫും ഷിരൂരില്‍ ഉണ്ടായിരുന്നു.
Key words: Arjun's Famil, Manaf , Shirur Landslide
COMMENTS