ന്യൂഡല്‍ഹി: ബിജെപി എംപി അഭിജിത് ഗംഗോപാധ്യായയും തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിയും തമ്മിലാണ് രൂക്ഷമായ വാക്കേറ്റമുണ്ടായത് തര്‍ക്കത്...
ന്യൂഡല്‍ഹി: ബിജെപി എംപി അഭിജിത് ഗംഗോപാധ്യായയും തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിയും തമ്മിലാണ് രൂക്ഷമായ വാക്കേറ്റമുണ്ടായത്
തര്‍ക്കത്തിനിടെ കല്യാണ്‍ ബാനര്‍ജി കൈയിലുണ്ടായിരുന്ന ഗ്ലാസ് മേശയില്‍ എറിഞ്ഞ് പൊട്ടിച്ചെന്നും, കല്യാണ്‍ ബാനര്‍ജിയുടെ വിരലിന് മുറിവേറ്റെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
പിന്നാലെ ജെപിസി യോഗത്തില്‍ അപമര്യാദയായി പെരുമാറിയതിന് കല്യാണ്‍ ബാനര്‍ജിയെ ഒരു ദിവസത്തേക്ക് സ്പീക്കര്‍ സസ്‌പെന്റ് ചെയ്തു.
ഇന്നത്തെ യോഗത്തില്‍ മുന്‍ ജഡ്ജിമാരും അഭിഭാഷകരും പങ്കെടുത്ത് നിയമ ഭേദഗതിയില്‍ വാദങ്ങള്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷം ഇതിനെ ശക്തമായി എതിര്‍ത്തു. നിയമഭേദഗതിയില്‍ ഇവരുടെ അഭിപ്രായം പരിഗണിക്കേണ്ടതില്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ വാദിച്ചതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്.
ഇന്നലെ ചേര്‍ന്ന ജെപിസി യോഗത്തില്‍ നിന്നും പ്രതിപക്ഷം പ്രതിഷേധിച്ച് ഇറങ്ങി പോയിരുന്നു.
Key words: Joint Parliamentary Committee Meeting, Waqf Act Amendment Bill
COMMENTS