കൊച്ചി: ലഹരിക്കേസില്‍ ഓം പ്രകാശും സുഹൃത്തുക്കളും തങ്ങിയ നക്ഷത്ര ഹോട്ടലില്‍ പ്രയാഗ മാര്‍ട്ടിനു പുറമെ മറ്റൊരു നടിയുമെത്തി. സി സി ടിവി ദൃശ്യങ്...
കൊച്ചി: ലഹരിക്കേസില്‍ ഓം പ്രകാശും സുഹൃത്തുക്കളും തങ്ങിയ നക്ഷത്ര ഹോട്ടലില്‍ പ്രയാഗ മാര്‍ട്ടിനു പുറമെ മറ്റൊരു നടിയുമെത്തി. സി സി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഓം പ്രകാശിന്റെ മുറി സന്ദര്‍ശിച്ചോ എന്നു വ്യക്തമായാല്‍ ഈ നടിയെ ചോദ്യം ചെയ്യും.
ഹോട്ടലില്‍ നടിയുടെ സാന്നിധ്യം പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. ഏതു സാഹചര്യത്തിലാണ് നടി അവിടെ എത്തിയതെന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഓം പ്രകാശും സുഹൃത്തുക്കളും ഹോട്ടലില്‍ മൂന്നു മുറികളാണ് എടുത്തത്.
ചില വ്യവസായികളും ഹോട്ടലില്‍ എത്തിയിട്ടുണ്ട്. ഇവരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.
Key words: Prayaga Martin, Om Prakash
COMMENTS