പാലക്കാട്: പി.വി. അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഞായറാഴ്ച വൈകിട്ട് ആറിന് മഞ്ചേരിയില്‍ . ഒരു ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് അന്‍വറിനോട...
പാലക്കാട്: പി.വി. അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഞായറാഴ്ച വൈകിട്ട് ആറിന് മഞ്ചേരിയില്‍ . ഒരു ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് അന്‍വറിനോട് അടുത്തുള്ളവര്‍ പറയുന്നത്. പുതിയ പാര്‍ട്ടിയുടെ നയരേഖ സമ്മേളനത്തില്‍ വിശദീകരിക്കുമെന്നും പറയുന്നു.
പാര്‍ട്ടിയുടെ പേരോ കൊടിയോ പ്രഖ്യാപിക്കില്ല. ഭരണഘടന തയാറാക്കി, രജിസ്ട്രേഷന്‍ പൂര്‍ത്തിയായശേഷമാകും പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാവുക. ദലിത്പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുന്ന മതേതര പാര്‍ട്ടിയാകും രൂപവത്കരിക്കുകയെന്നും അന്‍വര്‍ പറയുന്നു.
അതേസമയം, നേതൃത്വത്തില്‍ ആരെല്ലാം ഉണ്ടാകുമെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. കണ്ണൂരിലെ സി.പി.എം നേതാവ് തന്നോടൊപ്പമുണ്ടെന്നാണ് അന്‍വര്‍ പറയുന്നത്. അന്‍വറിന്റെ വിമര്‍ശനം, മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമെതിരായ ജനവികാരം ശക്തിപ്പെടാന്‍ ഇടയാക്കിയിട്ടുണ്ടെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്. ആ നിലക്കാണ് കോണ്‍ഗ്രസും ലീഗും അന്‍വറിനോടുള്ള നിലപാട് മയപ്പെടുത്തിയത്. എന്നാല്‍, അന്‍വറുമായി യു.ഡി.എഫ് നേതാക്കളാരും ഔദ്യോഗിക ആശയവിനിമയം നടത്തിയിട്ടില്ല.
Key words: PV Anwar, Political Briefing, Meeting, Manjeri
COMMENTS