നിയമസഭയില്‍ തൃശൂര്‍ പൂരം കലക്കല്‍ വിഷയത്തില്‍ അടിയന്തര പ്രമേയ ചര്‍ച്ച. തുടര്‍ച്ചയായി മൂന്നാം ദിവസം അടിയന്തര പ്രമേയം അനുവദിക്കുന്നത് കേരള നിയ...
നിയമസഭയില്‍ തൃശൂര്‍ പൂരം കലക്കല്‍ വിഷയത്തില്‍ അടിയന്തര പ്രമേയ ചര്‍ച്ച. തുടര്‍ച്ചയായി മൂന്നാം ദിവസം അടിയന്തര പ്രമേയം അനുവദിക്കുന്നത് കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശവും ഇന്നലെ എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ടുമാണ് അടിയന്തര പ്രമേയ ചര്‍ച്ച നടന്നത്.
തൃശൂര്‍ പൂരം കലക്കലില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയ ചര്‍ച്ചക്ക് നോട്ടീസ് നല്‍കിയത്. പൂരപ്പറമ്പില്‍ സംഘര്‍ഷം ഉണ്ടായപ്പോള്‍ രക്ഷകനായി സുരേഷ് ഗോപി ആക്ഷന്‍ ഹീറോയെ പോലെ വന്നുവെന്നും അതിനു എഡിജിപി എം.ആര്‍ അജിത്കുമാര്‍ അവസരം ഒരുക്കിയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. തൃശൂര്‍ പൂരത്തില്‍ 8 വീഴ്ചകള്‍ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.
പൂരം കലക്കലിന് മുന്നില്‍ നിന്നത് എഡിജിപിയാണെന്നും രാഷ്ട്രീയ ലക്ഷ്യം വച്ച് പൂരം കലക്കി സുരേഷ് ഗോപിക്ക് വഴി വെട്ടുകയായിരുന്നുവെന്നും തിരൂവഞ്ചൂര്‍ പറഞ്ഞു.
അതേസമയം, തൃശൂര്‍ പൂരം കലക്കല്‍ അടിയന്തര പ്രമേയ ചര്‍ച്ചക്ക് കടകംപള്ളി സുരേന്ദ്രന്‍ മറുപടി നല്‍കി. പൂരം കലക്കലില്‍ ഗൂഢാലോചനയുണ്ടെന്നും കുറ്റക്കാരെ കണ്ടെത്തി സര്‍ക്കാര്‍ നിയമത്തിന് മുന്നില്‍ കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസുമായി രഹസ്യവും പരസ്യവുമായ ബാന്ധവം യുഡിഎഫിനാണെന്നും എല്ലാ ക്ഷേത്രോത്സവവും ഭംഗിയായി നടത്താനാണ് ഇടത് സര്‍ക്കാര്‍ ശ്രമിച്ചതെന്നും കടകംപള്ളി പറഞ്ഞു. കൗരവരുടെ പേടിസ്വപ്‌നമായിരുന്ന അര്‍ജുനനെന്ന വിജയനെ പോലെത്തന്നെയാണ് വര്‍ഗീയവാദികളെ നേരിടുന്ന പിണറായി വിജയനെന്നും അദ്ദേഹത്തെ വര്‍ഗീയവാദികള്‍ക്ക് ഒത്താശ ചെയ്യുന്നവനാക്കാന്‍ പെടാപ്പാടുപ്പെടുന്നവരോട് ആഴം അറിയാത്തിടത്ത് കാലുവെക്കരുത്, താണുപോകുമെന്നുമാത്രമാണ് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
COMMENTS