ഇടുക്കി: അന്‍വറിനെതിരെ എം.എല്‍.എ എം.എം. മണി. അന്‍വറിന്റേത് ന്യായീകരിക്കാനാവാത്ത നടപടിയാണെന്നും മാന്യനാണെങ്കില്‍ എം.എല്‍.എ. സ്ഥാനം രാജിവെച്ച...
ഇടുക്കി: അന്‍വറിനെതിരെ എം.എല്‍.എ എം.എം. മണി. അന്‍വറിന്റേത് ന്യായീകരിക്കാനാവാത്ത നടപടിയാണെന്നും മാന്യനാണെങ്കില്‍ എം.എല്‍.എ. സ്ഥാനം രാജിവെച്ചശേഷം ആരോപണങ്ങള്‍ ഉന്നയിക്കേണ്ടതാണെന്നും എം.എം. മണി.
സി.പി.എമ്മിന്റെ വോട്ടും പ്രയത്‌നവും അന്‍വറിന്റെ വിജയത്തിന് പിന്നിലുണ്ട്. സി.പി.എമ്മിന് നല്ല സ്വാധീനമുള്ള മണ്ഡലമാണത്. അത് മനസ്സിലാക്കാതെ അന്‍വര്‍ പിന്നില്‍നിന്ന് കുത്തുന്ന നടപടിയാണ് സ്വീകരിച്ചതെന്നും മണി പറഞ്ഞു.
അന്‍വര്‍ എന്തെങ്കിലും പറഞ്ഞാല്‍ ഒലിച്ചുപോകുന്ന പാര്‍ട്ടിയല്ല സി.പി.എം. ജോസഫ് മുണ്ടശ്ശേരി, ടി.കെ. ഹംസ തുടങ്ങി നിരവധി പ്രമുഖ സ്വതന്ത്രന്‍മാര്‍ സി.പി.എം. മന്ത്രിസഭയുടെ ഭാഗമായിരുന്നിട്ടുണ്ട്. ഇത്തരത്തില്‍ അവരാരും പ്രവര്‍ത്തിച്ചില്ലെന്നും എം.എം. മണി കൂട്ടിചേര്‍ത്തു
Key Words: Allegations, M.M. Mani, PV Anwar
COMMENTS