തിരുവനന്തപുരം : നീണ്ട വിവാദങ്ങൾക്കൊടുവിൽ എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി. എഡിജിപി മനോജ് എബ്രഹാമിനാണ് പകരം ച...
തിരുവനന്തപുരം : നീണ്ട വിവാദങ്ങൾക്കൊടുവിൽ എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി. എഡിജിപി മനോജ് എബ്രഹാമിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്.
അജിത് കുമാർ ബെറ്റാലിയൻ ചുമതലയുള്ള എഡിജിപി ആയി തുടരും.
ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി സെക്രട്ടറിയേറ്റിൽ എത്തി മടങ്ങിയതിനു പിന്നാലെയാണ് അജിത് കുമാറിനെ ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്.
നാളെ നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെയാണ് സർക്കാർ തീരുമാനം.
നിയമസഭയിൽ പ്രതിപക്ഷം വിഷയം വിഷയം ഉയർത്താൻ തയ്യാറെടുക്കുന്നതിനിടെയാണ് തിരക്കിട്ട് അജിത് കുമാറിനെ ഒഴിവാക്കിയിരിക്കുന്നത്.
Keywords: MR Ajith Kumar, Manoj Abraham, Pinarayi Vijayan, ADGP
COMMENTS