ടെഹ്‌റാന്‍: ഇറാനില്‍ നടത്തിയ വ്യോമാക്രമണങ്ങളുടെ ആഘാതം പെരുപ്പിച്ച് കാണിക്കാന്‍ ഇസ്രയേല്‍ ശ്രമിച്ചുവെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖ...
ടെഹ്‌റാന്‍: ഇറാനില്‍ നടത്തിയ വ്യോമാക്രമണങ്ങളുടെ ആഘാതം പെരുപ്പിച്ച് കാണിക്കാന്‍ ഇസ്രയേല്‍ ശ്രമിച്ചുവെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനയി.
''ഇസ്രയേലിന്റെ ആക്രമണത്തെ പെരുപ്പിച്ചു കാണുകയോ, താഴ്ത്തിക്കെട്ടുകയോ ചെയ്യേണ്ടതില്ല. എന്നാല്‍ ഇസ്രയേല്‍ ഭരണകൂടത്തിന്റെ കണക്കു കൂട്ടലുകളിലെ പാളിച്ചകള്‍ തകര്‍ക്കപ്പെടണം. അവര്‍ക്ക് ഇറാനെയോ, ഇറാന്‍ യുവത്വത്തെയോ ജനതയെയോ അറിയില്ല. ഇറാനിയന്‍ ജനതയുടെ ശക്തിയും കഴിവുകളും ഇച്ഛാശക്തിയും പൂര്‍ണമായി മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. അത് അവരെ മനസ്സിലാക്കിക്കൊടുക്കണം.'' ഖമനയി പറഞ്ഞു. ഇറാനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിനു ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു ഖമനയി.
Key words: Airstrike, Israel, Iran
COMMENTS