ജറുസലം: വടക്കന്‍ ഗാസയിലെ ബെയ്റ്റ് ലാഹിയ നഗരത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു. ബെയ്റ്റ് ലഹിയയിലെ ആറു കെട്ടിടങ്ങള...
ജറുസലം: വടക്കന്‍ ഗാസയിലെ ബെയ്റ്റ് ലാഹിയ നഗരത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു. ബെയ്റ്റ് ലഹിയയിലെ ആറു കെട്ടിടങ്ങള്‍ക്ക് നേരെയാണ് ഇസ്രയേല്‍ ബോംബ് വര്‍ഷിച്ചത്. ഗാസ നഗരത്തിലെ സാലഹ് അല്‍ ദിന്‍ സ്‌കൂളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഒരു പലസ്തീന്‍ പൗരനും കൊല്ലപ്പെട്ടിട്ടുണ്ട്. ബോംബാക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. സ്‌കൂള്‍ കെട്ടിടത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഹമാസ് ക്യാംപിനു നേരെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം.
ഗാസയിലെ ഭൂരിഭാഗം സ്‌കൂളുകളും നിലവില്‍ അഭയാര്‍ഥി ക്യാംപുകളാണ്. ഇവ ഹമാസ് കേന്ദ്രങ്ങളാണെന്ന് പറഞ്ഞാണ് ഇസ്രയേല്‍ ആക്രമണം നടത്തുന്നത്. ആകെയുള്ള 564 സ്‌കൂളുകളില്‍ 477 സ്‌കൂളുകളും ഇസ്രയേല്‍ ആക്രമണത്തില്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു. ആകെയുള്ള 12 സര്‍വകലാശാലകളിലും ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു. വെള്ളിയാഴ്ച വടക്കന്‍ ഗാസയിലെ കമല്‍ അദ്വന്‍ ആശുപത്രിയിലും ഇസ്രയേല്‍ ആക്രമണം നടത്തിയതായി ഗാസ മന്ത്രാലയം അറിയിച്ചു.
Key Words: Airstrike, Gaza
COMMENTS