Again death threat message against actor Salman Khan
മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. രണ്ടു കോടി രൂപ തന്നില്ലെങ്കില്‍ കൊല്ലപ്പെടുമെന്നാണ് ഇത്തവണ മുംബൈ ട്രാഫിക് പൊലീസ് കേന്ദ്രത്തിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നേരത്തെ സമാനമായ ഭീഷണി സല്‍മാന്‍ ഖാന് ലഭിച്ചിരുന്നു. അന്ന് അഞ്ചു കോടി രൂപ ആവശ്യപ്പെട്ടായിരുന്നു സന്ദേശം. ഇതേതുടര്‍ന്ന് 24 കാരനായ പച്ചക്കറി വില്‍പ്പനക്കാരനെ ജംഷഡ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മാത്രമല്ല സല്‍മാന്‍ ഖാനും കൊല്ലപ്പെട്ട എന്‍.സി.പി നേതാവ് ബാബാ സിദ്ദിഖിയുടെ മകനെതിരെയും വധഭീഷണിയുണ്ടായിരുന്നു. തുടര്‍ന്ന് പൊലീസ് ഇരുവരുടെയും സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് 20 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Keywords: Salman Khan, Death threat message, Two crore
COMMENTS