ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ ദീപാവലി പ്രത്യേകതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നീണ്ട 500 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ശ്രീരാമന്‍ ആദ്യമാ...
ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ ദീപാവലി പ്രത്യേകതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നീണ്ട 500 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ശ്രീരാമന്‍ ആദ്യമായി ദീപാവലി ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് എന്നത് ഈ വര്‍ഷത്തെ പ്രത്യേകതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ പൗരന്‍മാര്‍ക്കും ഞാന്‍ ധന്തേരസ് ദിനത്തില്‍ ഹൃദയംഗമമായ ആശംസകള്‍ നേരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ നമ്മള്‍ ദീപാവലി ആഷോഷിക്കാന്‍ ഒരുങ്ങുകയാണ്. 500 വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീരാമന്‍ അയോദ്ധ്യയില്‍ എത്തിയിരിക്കുകയാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു.
ദീപാവലി ആഘോഷങ്ങള്‍ ഗംഭീരമാക്കാന്‍ ഒരുങ്ങുകയാണ് അയോദ്ധ്യ. രാമക്ഷേത്രം തുറന്ന ശേഷമുള്ള ആദ്യ ദീപാവലിയാണ് ഇത്തവണത്തേത്. സരയൂ നദിക്കരയില്‍ ദീപാവലി ദിവസം 28 ലക്ഷം മണ്‍ചെരാതുകള്‍ കത്തിച്ച് ലോക റെക്കോര്‍ഡ് സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ദീപാവലിയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ പ്രത്യേക പുഷ്പാലങ്കാരങ്ങളും നടത്തും. ഒക്ടോബര്‍ 30 ന് വൈകുന്നേരമായിരിക്കും വിളക്ക് കൊളുത്തുക. ദര്‍ശനത്തിനായി ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ ഒന്നുവരെ രാത്രിയും ക്ഷേത്രം തുറക്കും.
Key Words: Lord Rama, Diwali, Ramlalla, Narendra Modi
COMMENTS