കൊച്ചി: കൊച്ചിയില്‍ നിന്നു ബെംഗളൂരുവിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടായതിനെ തുടര്‍ന്ന് സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കി. ...
കൊച്ചി: കൊച്ചിയില്‍ നിന്നു ബെംഗളൂരുവിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടായതിനെ തുടര്‍ന്ന് സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കി. അലയന്‍സ് വിമാനത്തിനാണ് ഇന്ന് ഉച്ചകഴിഞ്ഞ് ബോംബ് ഭീഷണി ഉണ്ടായത്.
അലയന്‍സ് എയറിന്റെ എക്‌സ് അക്കൗണ്ടിലാണ് ഭീഷണി സന്ദേശമെത്തിയത്. അലയന്‍സിനോടൊപ്പം രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലും സമാനമായരീതിയിലുള്ള ഭീഷണി സന്ദേശമെത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ചയ്ക്കു ശേഷം 40 വ്യാജ ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചത്. അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
Key words: Bomb Threat, Security Check, Kochi-Bengaluru Flight
COMMENTS