P.P Divya's anticipatory bail verdict today
കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വിധി ഇന്ന്. ഇന്ന് രാവിലെ പതിനൊന്നു മണിയോടെ തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഹര്‍ജിയില്‍ വിധി പറയും.
കഴിഞ്ഞദിവസം ദിവ്യയുടെ അഭിഭാഷകനും പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകനും ഹര്‍ജിയില്‍ മണിക്കൂറുകളോളം നീണ്ട വാദപ്രതിവാദങ്ങള്‍ നടത്തിയിരുന്നു. അതിനു ശേഷമാണ് കോടതി ഹര്‍ജിയില്‍ വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിയത്.
അതേസമയം ജാമ്യാപേക്ഷ കോടതി തള്ളുകയാണെങ്കില്‍ ദിവ്യ ഹൈക്കോടതിയെ സമീപിക്കുമെന്ന് സൂചനയുണ്ട്. അതുമല്ലെങ്കില്‍ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടി നിര്‍ദ്ദേശത്തില്‍ കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങുമെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം ജാമ്യം ലഭിച്ച് അറസ്റ്റ് ഒഴിവാകുന്നത് ദിവ്യക്കും പാര്‍ട്ടിക്കും ഏറെ ആശ്വാസമാകും. എന്നാല്‍ മരണം നടന്ന് ഇത്രയും ദിവസമായിട്ടും ദിവ്യയെ പൊലീസിന് ചോദ്യംചെയ്യാനാകാത്തതില്‍ ഏറെ വിമര്‍ശനവും ഉയരുന്നുണ്ട്.
Keywords: ADM, Death, P.P Divya, Anticipatory bail, Verdict
COMMENTS