ADM's death: Court reject P.P Divya's anticipatory bail
കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളി. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. ഒറ്റ വാക്കിലാണ് കോടതി ഹര്‍ജിയില്‍ വിധി പറഞ്ഞത്. പി.പി ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞദിവസം ദിവ്യയുടെ അഭിഭാഷകനും പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകനും ഹര്‍ജിയില്‍ മണിക്കൂറുകളോളം നീണ്ട വാദപ്രതിവാദങ്ങള്‍ നടത്തിയിരുന്നു. അതിനു ശേഷം കോടതി ഹര്‍ജിയില്‍ വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
Keywords: P.P Divya, Anticipatory bail, Court, Reject
COMMENTS