Congress look out notice for P.P Divya
കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒളിവിലായ പി.പി ദിവ്യയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് കേരളയെന്ന എക്‌സ് പേജിലാണ് സര്‍ക്കാരിനെ പരിഹസിച്ചുകൊണ്ട് കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പങ്കുവച്ചിരിക്കുന്നത്.
കണ്ടുപിടിച്ചുകൊടുക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം നല്‍കുമെന്നും പോസ്റ്റിലുണ്ട്. കണ്ടുകിട്ടുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ കോണ്‍ഗ്രസ് ഓഫീസിലോ അറിയിക്കണമെന്നും പോസ്റ്റിലുണ്ട്.
എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം സംഭവിച്ച് ഇത്രയും ദിവസമായിട്ടും അതിന് കാരണക്കാരിയായ പി.പി ദിവ്യയെ ഒന്നു ചോദ്യം ചെയ്യാന്‍ പോലും പൊലീസിന് സാധിക്കാത്ത സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നടപടി.
Keywords: ADM death case, Congress, P.P Divya, Look out notice
COMMENTS