തിരുവനന്തപുരം: എഡിജിപി എം.ആര്‍.അജിത്കുമാറിനെ പ്രതിക്കൂട്ടിലാക്കുന്ന ഗുരുതര ആരോപണവുമായി കെ.എം ഷാജി. കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് അട്ടിമറിക...
തിരുവനന്തപുരം: എഡിജിപി എം.ആര്‍.അജിത്കുമാറിനെ പ്രതിക്കൂട്ടിലാക്കുന്ന ഗുരുതര ആരോപണവുമായി കെ.എം ഷാജി. കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എഡിജിപി എം.ആര്‍.അജിത്കുമാര്‍ ഉണ്ടാക്കിയ സംഭവമാണ് എലത്തൂരിലെ തീവയ്‌പ്പെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി ആരോപിക്കുന്നു.
എലത്തൂരിലെ ട്രെയിനില്‍ ഒരാള്‍ നടത്തിയ സംഭവമെന്നത് അജിത്കുമാറിന്റെ സൃഷ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. തീവയ്പ്പ് സംഭവത്തിന് ശേഷം കണ്ണൂരില്‍ ഈ പ്രതി ഇരിക്കുമ്പോള്‍ പൊള്ളലേറ്റിരുന്നില്ലെന്നും ആ വീഡിയോ ദൃശ്യം എഡിജിപി ഇടപെട്ട് മായ്ച്ചു കളഞ്ഞുവെന്നും ഷാജി കുറ്റപ്പെടുത്തി.
അധോലോക മാഫിയ തലവനായി മാറിയ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നും ഷാജി ആവശ്യപ്പെട്ടു.
പിണറായി, മകള്‍ വീണ, ഇ.പി ജയരാജന്‍ എന്നിവരെല്ലാം കോടികളാണ് സമ്പാദിച്ചതെന്നും മുഹമ്മദ് റിയാസും കോഴിക്കോട് നഗരത്തില്‍ അനധികൃതമായി ഉണ്ടാക്കുന്ന കെട്ടിടങ്ങളുടെയെല്ലാം പങ്കു പറ്റുന്നുണ്ടെന്നും ഷാജി വ്യക്തമാക്കി.
Key Words: ADGP M.R. Ajithkumar, Elathur Case, Karnataka Assembly Elections, KM Shaji
COMMENTS