തിരു വനന്തപുരം: എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരായ ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് നല്‍കും. രാവിലെ ഡി.ജി.പി. നേര...
തിരുവനന്തപുരം: എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരായ ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് നല്‍കും. രാവിലെ ഡി.ജി.പി. നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറാനാണ് തീരുമാനം.
എ.ഡി.ജി.പിക്കെതിരായ പരാതികളില്‍ ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ഇന്നലെ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് അന്തിമമാക്കാന്‍ സമയം എടുത്തതാണ് വൈകാന്‍ കാരണമെന്നാണ് വിവരം. ഡി.ജി.പിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. ഐ.ജി. സ്പര്‍ജന്‍ കുമാര്‍, ഡി.ഐ.ജി. തോംസണ്‍ ജോസ്, എസ്.പിമാരായ ഷാനവാസ്, മധുസൂദനന്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
Key words: ADGP , DGP's Investigation Report, MR Ajit Kumar


COMMENTS