തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് തന്നെയാണ് സി പി ഐ നിലപാടെന്ന് വി.എസ് സുനില്‍ കുമാര്‍. തൃശൂര്‍ പ...
തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് തന്നെയാണ് സി പി ഐ നിലപാടെന്ന് വി.എസ് സുനില്‍ കുമാര്‍. തൃശൂര്‍ പൂരം കലക്കലില്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയെ വി എസ് സുനില്‍കുമാര്‍ സ്വാഗതം ചെയ്തു.
സംഭവത്തില്‍ പോലീസിന്റെ വീഴ്ച അന്വേഷിക്കണം. പൂരം നടത്തിപ്പ് വരുംകാലത്ത് സുഗമമായി നടക്കണമെങ്കില്‍ ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചന പുറത്തുവരണം. കാര്യങ്ങള്‍ പുറത്തുവരുന്നതില്‍ താമസമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
Key words: ADGP Ajit Kumar, VS Sunil Kumar
COMMENTS