Actress Neyyattinkara Komalam passed away
തിരുവനന്തപുരം: മലയാള സിനിമയിലെ ആദ്യകാല നായിക നെയ്യാറ്റിന്‍കര കോമളം (96) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് പാറശാലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നടന്‍ പ്രേനസീറിന്റ ആദ്യനായിക എന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് നെയ്യാറ്റിന്‍കര കോമളം.
വനമാല എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റംകുറിച്ച കോമളം പിന്നീട് ആത്മശാന്തി, സന്ദേഹി, ന്യൂസ് പേപ്പര്‍ ബോയ്, മരുമകള്‍, ആത്മശാന്തി തുടങ്ങി ഏതാനും ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. ഇതില്‍ മരുമകളിലാണ് പ്രേംനസീര്‍ അബ്ദുള്‍ ഖാദര്‍ എന്ന പേരില്‍ ആദ്യമായി നായകനായത്.
Keywords: Neyyattinkara Komalam, Prem Nazir, Vanamala, Marumakal, Passed away
COMMENTS