കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ നേരിടാന്‍ ബിജെപി തമിഴ്നാട് ഘടകത്തിന്റെ പ്രമുഖ നേതാവും നടി...
കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ നേരിടാന്‍ ബിജെപി തമിഴ്നാട് ഘടകത്തിന്റെ പ്രമുഖ നേതാവും നടിയുമായ ഖുശ്ബു സുന്ദറിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിലാണ് ബിജെപി.
ബിജെപിയുടെ അന്തിമപട്ടികയില്‍ താരവും ഇടം പിടിച്ചിട്ടുണ്ട്. താരത്തെ പരിഗണിക്കുന്ന കാര്യത്തില്‍ കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തോട് അഭിപ്രായം തേടി. പരമ്പബരാഗതമായി കോണ്‍ഗ്രസിന്റെ കോട്ടയായി കണക്കാക്കപ്പെടുന്ന വയനാട് ലോക്സഭാ മണ്ഡലത്തില്‍ ബിജെപിക്ക് ശക്തമായ ഒരു സാന്നിധ്യം ഉണ്ടാക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.
ഈ ലക്ഷ്യത്തിനായി, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ജനപ്രിയയായ ഖുശ്ബുവിനെ മത്സരിപ്പിക്കുന്നത് വലിയൊരു തന്ത്രമായി ബിജെപി കണക്കാക്കുന്നു.
സിനിമാ താരം കൂടിയായ സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയം ബിജെപിയെ പ്രചോദിപ്പിച്ചിട്ടുണ്ട്. സമാനമായ ഒരു തന്ത്രം വയനാട്ടിലും പരീക്ഷിക്കുന്നതിലൂടെ, വോട്ടര്‍മാരില്‍ വലിയ സ്വാധീനം ചെലുത്താന്‍ ബിജെപിക്ക് കഴിയുമെന്നാണ് കണക്കുകൂട്ടല്‍.
നാലുവര്‍ഷം മുമ്പ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ഖുശ്ബു സുന്ദര്‍, തമിഴ്നാട് ബിജെപിയില്‍ സജീവമായി പ്രവര്‍ത്തകയാണ്. കേരളത്തിലെ വോട്ടര്‍മാര്‍ക്കിടയിലും ഖുശ്ബുവിന് വലിയ ആരാധകവൃന്ദമുണ്ട്
Key Words: Actress Khushbu, Priyanka Gandhi, Wayanad Election
COMMENTS