Actress Gauthami joins AIADMK
ചെന്നൈ: നടി ഗൗതമി അണ്ണാ ഡി.എം.കെ നയരൂപീകരണ വിഭാഗം ഡപ്യൂട്ടി സെക്രട്ടറിയായി നിയമിതയായി. മുന്‍പ് ബി.ജെ.പിയിലായിരുന്ന ഗൗതമി അവരുടെ സ്വത്തുക്കള്‍ തട്ടിയെടുത്ത സംഭവത്തില്‍ സഹായം ലഭിക്കാത്തതിനെ തുടര്‍ന്നാണ് പാര്‍ട്ടി വിട്ടത്. ഗൗതമിയുടെ 25 കോടിയോളം വരുന്ന സ്വത്തുക്കള്‍ അപഹരിക്കപ്പെട്ട സംഭവത്തില്‍ ബി.ജെ.പി സഹായിച്ചിരുന്നില്ല.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് അര്‍ബുദം ബാധിച്ച സമയത്ത് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനായി മാനേജര്‍ അഴകപ്പന് ഗൗതമി പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയിരുന്നു. എന്നാല്‍ അയാള്‍ ഇത് ദുരുപയോഗം ചെയ്യുകയും നടിയുടെ സ്വത്തുക്കള്‍ വിറ്റ് സ്വന്തം കുടുംബാംഗങ്ങളുടെ പേരില്‍ സ്ഥലം വാങ്ങിയെന്നായിരുന്നു കേസ്.
സംഭവത്തില്‍ പൊലീസ് അഴകപ്പനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും മറ്റ് സഹായങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഗൗതമി ബി.ജെ.പി വിട്ടത്.
Keywords: Actress Gauthami, AIADMK, BJP
COMMENTS